കേരളം

kerala

ETV Bharat / state

എംപാനൽ കണ്ടക്ടർമാർ മൂന്നാംഘട്ട സമരത്തിലേക്ക് - കെഎസ്ആർടിസി

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് എംപാനലുകാര്‍. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്

എംപാനൽ കണ്ടക്ടർമാർ മൂന്നാംഘട്ട സമരത്തിലേക്ക്

By

Published : Mar 27, 2019, 7:42 PM IST

Updated : Mar 27, 2019, 8:47 PM IST

കെഎസ്ആർടിസി എംപാനൽ കണ്ടക്ടർമാർ വീണ്ടും സമരത്തിലേക്ക്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും എംപാനലുകാര്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സ്ഥിരം ജീവനക്കാരായ കണ്ടക്ടർമാരുടെ ഒഴിവുകളിലേക്ക് എംപാനലുകാരെ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. തീരുമാനം അനുസരിച്ച് തിരികെ ജോലിക്ക് എത്തിയവർക്ക് ഡ്യൂട്ടി നൽകാതെ ബസ്സുകൾ ക്യാൻസൽ ചെയ്ത് മാനേജ്മെൻറ് പകരം വീട്ടുന്നു എന്നാണ് ആരോപണം. 2500ഓളം സർവീസുകളാണ് ഇത്തരത്തിൽ ക്യാൻസൽ ചെയ്തതെന്ന് എംപാനലുകാര്‍ പറയുന്നു. സ്വകാര്യമേഖലയെ സഹായിക്കാനാണ് സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.

എംപാനൽ കണ്ടക്ടർമാർ മൂന്നാംഘട്ട സമരത്തിലേക്ക്
Last Updated : Mar 27, 2019, 8:47 PM IST

ABOUT THE AUTHOR

...view details