കാഴ്ച പരിമിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാറിന് നൽകി ഗവർണർ ജസ്റ്റിസ് പി സദാശിവം ഗാനത്തിന്‍റെ പ്രകാശനം നിർവഹിച്ചു.
ഇനി പാട്ടുംപാടി വോട്ട് ചെയ്യാം: തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഗാനം റെഡി - ജസ്റ്റിസ് പി സദാശിവം
വോട്ടെടുപ്പിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ പ്രചാരണ ഗാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കെ എസ് ചിത്ര ആലപിച്ച "ഭാരത ഭാഗ്യ വിധാതാക്കൾ നാം" എന്നു തുടങ്ങുന്ന ഗാനം ഗവർണർ ജസ്റ്റിസ് പി സദാശിവം പുറത്തിറക്കി.

ഫയൽ ചിത്രം
ഇനി പാട്ടുംപാടി വോട്ട് ചെയ്യാം: തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഗാനം റെഡി
മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ ജയകുമാർ വരികൾ ഒരുക്കിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് മാത്യു ടി ഇട്ടിയാണ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെതാണ് ആശയം. ആദ്യമായാണ് തെരഞ്ഞെടുപ്പ് വിഭാഗം മലയാളത്തിൽ ഒരു ഗാനം ഒരുക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്‍റെ ഭാഗമായാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.
Last Updated : Apr 3, 2019, 6:54 PM IST