തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. ബംഗാളില്‍ ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളിൽ നിന്നും ക്രൂര മര്‍ദ്ദനത്തിന് വിധേയനായ സംഭവത്തില്‍ ഐഎംഎ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായണ് കേരളത്തിലും പ്രതിഷേധ ദിനം ആചരിക്കുന്നുത്.
ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു - മർദ്ദനം
ബംഗാളില്‍ ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളിൽ നിന്നും ക്രൂര മര്‍ദ്ദനത്തിന് വിധേയനായ സംഭവത്തില്‍ ഐഎംഎ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായണ് കേരളത്തിലും പ്രതിഷേധ ദിനം ആചരിക്കുന്നുത്.
ഫയൽ ചിത്രം
പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും ഡോക്ടര്‍മാര്‍ ഇന്ന് ജോലിക്ക് ഹാജരാകുക. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ രാവിലെ 10 മുതല്‍ 11 മണിവരെ സത്യാഗ്രഹ സമരവും നടത്തും. ആശുപത്രി ആക്രമണങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലകളിലെയും കലക്ടർമാർക്ക് ഡോക്ടർമാർ മെമ്മോറാണ്ടം നൽകും.