പ്രധാനമന്ത്രിയോട് തിരുവനന്തപുരത്ത് മത്സരിക്കാൻ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരു തന്നെ മത്സരിച്ചാലും തിരുവനന്തപുരത്ത് ബിജെപി ജയിക്കില്ലെന്നും കോടിയേരി പറഞ്ഞു.
മോദിയോട് തിരുവനന്തപുരത്ത് മത്സരിക്കാൻ വെല്ലുവിളിച്ച് കോടിയേരി - അമിത് ഷാ
പ്രധാനമന്ത്രി തന്നെ മത്സരിച്ചാലും തിരുവനന്തപുരത്ത് ബിജെപി ജയിക്കാൻ പോകുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. ഗവർണർ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരൻ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരെയും കോടിയേരി വെല്ലുവിളിച്ചിട്ടുണ്ട്.
ഗവർണർ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരൻ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരോടും തിരുവനന്തപുരത്ത് മത്സരിക്കാൻ കോടിയേരി ബാലകൃഷ്ണൻ വെല്ലുവിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തന്നെ മത്സരിച്ചാലും തിരുവനന്തപുരത്ത് ബിജെപി ജയിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ വെല്ലുവിളി.
കേരളത്തിൽ ബിജെപി ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ ബിജെപി ക്കായി മത്സരിച്ച ഒ. രാജഗോപാൽ കോണ്‍ഗ്രസിന്‍റെ ശശി തരൂരിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്. എൽഡിഎഫിനായി സിപിഐ യുടെ സി ദിവാകരനാണ് മത്സരിക്കുന്നത്.