കേരളം

kerala

ETV Bharat / state

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം: നിർണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ - congress

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ്

By

Published : Mar 11, 2019, 9:57 AM IST

Updated : Mar 11, 2019, 12:43 PM IST

ന്യൂഡല്‍ഹി: കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിന്‍റെനിര്‍ണ്ണായക ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെ നടക്കുന്ന സ്ക്രീനിംഗ് കമ്മറ്റി യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥി പട്ടികക്ക് അംഗീകാരം നല്‍കും.

സ്ക്രീനിംഗ് കമ്മറ്റിയില്‍ ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ച് സംഘടന ചുമതയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കേരളത്തിന്‍റെചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായിരിക്കും കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ സിറ്റിംഗ് സീറ്റുകളിലൊഴിച്ച് മറ്റ് സീറ്റുകളിലും സ്ഥാനാർത്ഥിയാരാകുമെന്ന് തീരുമാനമായിട്ടില്ല. സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചാരണവും ആരംഭിച്ചിരിക്കുന്ന ഘട്ടത്തിൽ സ്ഥാനാർത്ഥി നിർണയം കൂടുതൽ നീട്ടിക്കൊണ്ടുപോകാതിരിക്കാനാകും നേതാക്കളുടെ ശ്രമം.

Last Updated : Mar 11, 2019, 12:43 PM IST

ABOUT THE AUTHOR

...view details