കേരളം

kerala

ETV Bharat / state

ശ്രീലങ്കന്‍ സ്ഫോടനം: സൂത്രധാരന്‍റെ കേരള ബന്ധം അന്വേഷിച്ച് എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക് - ശ്രീലങ്ക

എന്‍ഐഎ സംഘത്തിന് ശ്രീലങ്കയിലെ അന്വേഷണവുമായി സഹകരിക്കാന്‍ കേന്ദ്ര മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു.

ശ്രീലങ്കന്‍ സ്ഫോടനം

By

Published : May 28, 2019, 12:12 PM IST

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണത്തിന്‍റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധം അന്വേഷിക്കാന്‍ കേന്ദ്ര എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്. എന്‍ഐഎ സംഘത്തിന് ശ്രീലങ്കയിലെ അന്വേഷണവുമായി സഹകരിക്കാന്‍ കേന്ദ്ര മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു. അന്വേഷണ സംഘം ഉടന്‍ ശ്രീലങ്കയിലേക്ക് തിരിക്കും. സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരന് കേരളവുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് അന്വേഷണം ശ്രീലങ്കയിലേക്ക് നീണ്ടത്. ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ പിടിയിലായവരുടെ വിവരങ്ങള്‍ ശ്രീലങ്കക്ക് കൈമാറും. സ്ഫോടനത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശ്രീലങ്ക എന്‍ഐഎക്കും കൈമാറും.

ABOUT THE AUTHOR

...view details