കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പിലേക്ക് - യൂറോപ്പ്

പന്ത്രണ്ട് ദിവസത്തെ വിദേശപര്യടനം; നെതർലാൻഡ്സ്, ജനീവ, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം

മുഖ്യമന്ത്രി പിണറായി വിജയൻ

By

Published : May 8, 2019, 8:08 AM IST

Updated : May 8, 2019, 8:21 AM IST

തിരുവനന്തപുരം: പന്ത്രണ്ട് ദിവസത്തെ വിദേശപര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പിലേക്ക് യാത്ര തിരിച്ചു. നെതർലാൻഡ്സ്, ജനീവ, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും.
ജനീവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ ലോക പുനർനിർമ്മാണ സമ്മേളനവും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കിഫ്ബി സംഘടിപ്പിക്കുന്ന മസാല ബോണ്ട് ലിസ്റ്റിംഗുമാണ് യൂറോപ്യൻ സന്ദർശന വേളയിൽ മുഖ്യമന്ത്രിയുടെ പ്രധാന പരിപാടികൾ.
കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംരംഭകരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാളെ നെതർലാൻഡ്സിലാണ് മുഖ്യമന്ത്രിയുടെ ആദ്യ ചടങ്ങ്. നെതർലാൻഡ് സർക്കാർ നടപ്പാക്കിയ "റൂം ഫോർ റിവർ" പദ്ധതി പ്രദേശം മുഖ്യമന്ത്രി സന്ദർശിക്കും. പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ നെതർലാൻഡ്സ് സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് "റൂം ഫോർ റിവർ". മെയ് 10ന് നെതർലാൻഡ്സ് ജലവിഭവ - അടിസ്ഥാനസൗകര്യ വികസന മന്ത്രിയുമായി കൂടിക്കാഴ്ച നടക്കും. വിദേശയാത്രയ്ക്ക് പോകുന്ന സാഹചര്യത്തില്‍ പകരം ചുമതല ആർക്കും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ഇപി ജയരാജൻ അധ്യക്ഷനാകുമെന്നും പിണറായി വിജയൻ അറിയിച്ചു.

Last Updated : May 8, 2019, 8:21 AM IST

ABOUT THE AUTHOR

...view details