തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫാനി ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. എന്നാല്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതിന്‍റെ ഫലമായി കേരളത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കനത്ത മഴയുണ്ടായേക്കും.
ഫാനി ചുഴലിക്കാറ്റ് കരതൊടില്ല; കേരളത്തില്‍ മഴ ശക്തമാകും - ചുഴലിക്കാറ്റ്
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
കേരള ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും ഒന്നര മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കാം. നാളെ രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒമ്പത് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകള്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
ഫാനി ചുഴലിക്കാറ്റ് ഇപ്പോള്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ തമിഴ്നാടിന്‍റെയും ആന്ധ്രാപ്രദേശിന്‍റെയും തീരത്ത് നിന്ന് വളരെ ദൂരത്തായാണ് സഞ്ചരിക്കുന്നത്. ബുധനാഴ്ചയോടെ കാറ്റിന്‍റെ ദിശ ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും.