കേരളം

kerala

ETV Bharat / state

ഇടതുപക്ഷ സ്ഥാനാര്‍ഥി സി ദിവാകരന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു - എല്‍ഡിഎഫ്

ദിവാകരന്‍റെ വിജയം ഭയന്നാണ് പ്രതിയോഗികള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടതെന്ന് എല്‍ഡിഎഫ്.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്

By

Published : Apr 3, 2019, 12:33 PM IST

തിരുവനന്തപുരത്തെഇടതുപക്ഷ സ്ഥാനാര്‍ഥി സി ദിവാകരന്‍റെതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. നെയ്യാറ്റിന്‍കരയിലെ അതിയന്നൂരുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നുസംഭവം. രണ്ടുദിവസം മുൻപ് ചെങ്കലിലെ സി പി എമ്മിന്‍റെ ബൂത്ത് കമ്മറ്റി ഓഫീസും ആക്രമിക്കപെട്ടിരുന്നു. ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തുന്നു. ദിവാകരന്‍റെ വിജയം ഉറപ്പിച്ചതില്‍ ഭയന്നാണ് പ്രതിയോഗികള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

ABOUT THE AUTHOR

...view details