മുംബൈ: ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് തിങ്കളാഴ്ച. പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ നിയോഗിക്കാം. ഭീഷണിയുണ്ടെന്ന യുവതിയുടെ വാദം പരിഗണിച്ചുകൊണ്ടാണ് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി ഉത്തരവിറക്കിയത്. അതേസമയം, ബിനോയിക്ക് എതിരെ പരാതിക്കാരി കോടതിയില്‍ കൂടുതല്‍ തെളിവുകൾ സമർപ്പിച്ചു. യുവതിയേയും കുട്ടിയേയും ദുബായിലേക്ക് കൊണ്ടുപോകാനായി വിസ അയച്ചതിന്‍റെ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്. ബിനോയ് കോടിയേരിയുടെ ഇമെയില്‍ ഐഡിയില്‍ നിന്നാണ് ഇരുവർക്കുമുള്ള വിസ അയച്ചുകൊടുത്തത്.
ബിനോയ് കോടിയേരിയുടെ അറസ്റ്റ് തടഞ്ഞ് കോടതി - arrest
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് തിങ്കളാഴ്ച
ബിനോയ് കോടിയേരിയുടെ അറസ്റ്റ് തടഞ്ഞ് കോടതി
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ ബിനോയ് കോടിയേരിയാണ് പിതാവായി രേഖപ്പെടുത്തിയിട്ടുള്ളത്. ബിനോയിയുടെ അച്ഛൻ കോടിയേരി ബാലകൃഷ്ണൻ കേരളത്തിലെ മുൻ മന്ത്രിയാണെന്ന കാര്യം മുൻകൂർ ജാമ്യാപേക്ഷയില്‍ മറച്ചുവെച്ചു എന്നും വിവാഹം കഴിച്ചയാളാണ് താനെന്ന കാര്യം മറച്ചുവെച്ച് ചതിച്ചുവെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മകനെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിനോയിക്ക് മുൻകൂർ ജാമ്യം നല്‍കരുതെന്നും യുവതി കോടതിയെ അറിയിച്ചു.