കേരളം

kerala

ETV Bharat / state

ബാലഭാസ്കറിന്‍റെ മരണം; ക്രൈം ബ്രാഞ്ച് മൊബൈൽ ടവർ കേന്ദ്രീകരിച്ച് പരിശോധന നടത്തും - ടവർ

അപകട സമയത്തും ഇതിനോട് അടുത്ത സമയത്തും നടന്ന ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കും

ഫയൽ ചിത്രം

By

Published : Jun 25, 2019, 10:09 AM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം അന്വേഷിക്കുന്ന കൈംബ്രാഞ്ച് സംഘം ഇന്ന് മൊബൈൽ ടവർ ലൊക്കഷൻ കേന്ദ്രീകരിച്ച് വിദഗ്ധ പരിശോധന നടത്തും. അപകടം നടന്ന പള്ളിപ്പുറത്തെ ടവറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനായുളള ഉപകരണം മലപ്പുറത്ത് നിന്നും അന്വേഷണ സംഘം എത്തിച്ചിട്ടുണ്ട്. അപകട സമയത്തും ഇതിനോട് അടുത്ത സമയത്തും നടന്ന ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കും. നേരത്തെ ശേഖരിച്ച വിവരങ്ങളുമായി ഇത് പരിശോധിക്കും. അതേസമയം സ്വർണകടത്തു കേസിൽ കീഴടങ്ങിയ വിഷ്ണുവിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.കെ.ഹരികൃഷ്ണൻ അറിയിച്ചു.

ABOUT THE AUTHOR

...view details