തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ ദുരൂഹ മരണത്തിൽ സ്വർണക്കടത്തു കേസിൽ ജയിലിൽ കഴിയുന്ന പ്രകാശൻ തമ്പിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ചിന് കോടതിയുടെ അനുമതി.
ബാലഭാസ്കറിന്‍റെ മരണം: പ്രകാശൻ തമ്പിയുടെ മൊഴിയെടുക്കാൻ കോടതി അനുമതി - മൊഴി
കാക്കനാട് ജയിലിൽ എത്തി രണ്ട് ദിവസത്തിനുള്ളിൽ സംഘം മൊഴി രേഖപ്പെടുത്തും.
ഫയൽ ചിത്രം
കാക്കനാട് ജയിലിൽ എത്തി രണ്ട് ദിവസത്തിനുള്ളിൽ സംഘം മൊഴി രേഖപ്പെടുത്തും. ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലാകും മൊഴി രേഖപ്പെടുത്തുക. ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ഡി ആർ ഐ അറസ്റ്റ് ചെയ്ത പ്രകാശൻ തമ്പി ഇപ്പോൾ കാക്കനാട് ജയിലിലാണ്.