തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ അന്വേഷണം ഊർജിതമാക്കാൻ ഒരുങ്ങി സിബിഐയും ക്രൈംബ്രാഞ്ചും. സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായി ബാലഭാസ്കറിന്‍റെ സഹായിയായിരുന്ന പ്രകാശ് തമ്പിയെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെടും. നിലവില്‍ സ്വർണക്കടത്ത് കേസില്‍ ജയിലിലാണ് പ്രകാശ് തമ്പി. അതേസമയം, സിബിഐ നടപടി ക്രമം കഴിഞ്ഞ ശേഷമേ പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാനാകൂ. ഫോറൻസിക് റിപ്പോർട്ട് കിട്ടിയ ശേഷമാകും ചോദ്യം ചെയ്യല്‍. സ്വർണക്കടത്തുകേസുമായി ബന്ധപ്പെടുത്തി ബാലഭാസ്കറിന്‍റെ മരണത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഡിആർഐയും സ്വർണക്കടത്ത് കേസില്‍ തുടർ അന്വേഷണം നടത്തുന്നുണ്ട്.
ബാലഭാസ്കറിന്‍റെ മരണം; സിബിഐയും ക്രൈംബ്രാഞ്ചും അന്വേഷണത്തിന് - CBI
ബാലഭാസ്കറിന്‍റെ മരണത്തില്‍ നിർണായക വെളിപ്പെടുത്തല്‍ നടത്തിയ കലാഭവൻ സോബിയുടെ മൊഴിയെടുക്കല്‍ രണ്ട് ദിവസത്തിനകം.
ബാലഭാസ്കറിന്‍റെ മരണം; പ്രകാശ് തമ്പിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാൻ സിബിഐ
അതിനിടെ, ബാലഭാസ്കറിന്‍റെ മരണത്തില്‍ നിർണയാക വെളിപ്പെടുത്തല്‍ നടത്തിയ കലാഭവൻ സോബിയുടെ മൊഴിയെടുക്കല്‍ രണ്ട് ദിവസത്തിനകം നടക്കും. ബാലഭാസ്കറിന്‍റെ അപകട സമയത്ത് രണ്ടു പേരെ കണ്ടതായി സോബി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
Last Updated : Jun 2, 2019, 12:49 PM IST