കേരളം

kerala

ETV Bharat / state

ബാലഭാസ്‌കറിന്‍റെ വാഹനത്തിലുണ്ടായിരുന്നത് 44 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും - Recovered car

അപകടം നടന്നതിന്‍റെ  പിറ്റേ ദിവസം ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുവും പ്രകാശൻ തമ്പിയും സ്റ്റേഷനിലെത്തി ഇവ വാങ്ങി

ബാലഭാസ്കറിന്‍റെ മരണം;  അപകട സമയത്ത് സഞ്ചരിച്ച കാറിലുണ്ടായിരുന്നത്  44 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും

By

Published : Jun 9, 2019, 11:41 AM IST

തിരുവനന്തപുരം: അപകട സമയത്ത് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനുള്ളിൽ ഉണ്ടായിരുന്നത് 44 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയുമെന്ന് പൊലീസ്. അപകടം നടന്നപ്പോള്‍ സ്ഥലത്തെത്തിയ ഹൈവെ പൊലീസ് ഇത് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. മാലകൾ, വളകൾ, കുഞ്ഞിന്‍റെ ആഭരണങ്ങൾ എന്നിവ കൂടാതെ മറ്റൊരു ബാഗിൽ രണ്ട് ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. അപകടം നടന്നതിന്‍റെ പിറ്റേ ദിവസം ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുവും പ്രകാശൻ തമ്പിയും സ്റ്റേഷനിലെത്തി ഇവ വാങ്ങി. ഉപയോഗിക്കുന്ന ആഭരണങ്ങളാണതെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. അപകടം സംബന്ധിച്ച് പരാതികളൊന്നും അന്ന് ഇല്ലാത്തതിനാൽ പൊലീസിന് സംഭവത്തില്‍ സംശയമുണ്ടായിരുന്നില്ല. പിന്നീടാണ് സ്വർണ കടത്ത് കേസിൽ പ്രകാശൻ തമ്പി അറസ്റ്റിലാകുന്നത്

ABOUT THE AUTHOR

...view details