കേരളം

kerala

ETV Bharat / state

യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമം; പൊലീസ് കേസെടുത്തു - sfi

ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, ചീത്തവിളിക്കുകയും ശരീരത്തില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നത്.

യൂണിവേഴ്‌സിറ്റി കേളേജില്‍ ആത്മഹത്യക്ക് ശ്രമം; പൊലീസ് സ്വമേധയ കേസെടുത്തു

By

Published : May 5, 2019, 8:22 AM IST


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നതുകൊണ്ടുള്ള സമ്മര്‍ദമാണ് ആത്മഹത്യശ്രമത്തിനു കാരണമെന്നും ആര്‍ക്കെതിരെയും പരാതിയില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു. എസ്എഫ്ഐ അംഗങ്ങളും പ്രിന്‍സിപ്പലുമാണ് ആത്മഹത്യയുടെ ഉത്തരവാദികള്‍. പരീക്ഷയുടെ തലേദിവസവും ജാഥയില്‍ പങ്കെടുക്കാന്‍ എസ്എഫ്ഐയുടെ നിര്‍ബന്ധത്തില്‍ എതിര്‍പ്പ് അറിയിച്ചതിന് പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, ചീത്തവിളിക്കുകയും ശരീരത്തില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

ABOUT THE AUTHOR

...view details