തിരുവനന്തപുരം : മലയാള വാർത്താ പ്രക്ഷേപണത്തിലെ കരുത്തുറ്റ ശബ്ദമായിരുന്ന സുഷമ, വാർത്താ വായനക്കാരിയായി 27 വർഷത്തെ സേവനത്തിന് ശേഷമാണ് തിരുവനന്തപുരം നിലയത്തിൽ നിന്ന് വിരമിക്കുന്നത്. മലയാളിയുടെ മനസ്സിൽ പതിഞ്ഞ സ്ഫുട സുന്ദരമായ ആ ശബ്ദം ആകാശവാണി വിട്ടു. തിരുവനന്തപുരം നിലയത്തിൽ വൈകിട്ട് 6.25 ന്‍റെ പ്രാദേശിക വാർത്തയും വായിച്ചാണ് സുഷമ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. 1980 നവംബറിൽ തിരുവനന്തപുരം നിലയത്തിൽ അനൗൺസറായാണ് തുടക്കം. 1992 ലാണ് ഡൽഹി ആകാശവാണി നിലയത്തിൽ ന്യൂസ് റീഡറായി. 1994 ൽ പ്രമുഖ വാർത്താ അവതാരകൻ രാമചന്ദ്രൻ വിരമിച്ചപ്പോൾ തിരുവനന്തപുരം നിലയത്തില്‍ തിരിച്ചെത്തി. 39 വർഷം നീണ്ട പ്രക്ഷേപണ ജീവിതത്തിലൂടെ സുഷമയുടെ ശബ്ദം മലയാളിയുടെ റേഡിയോ ജീവിതത്തിന്‍റെ ഭാഗമായി.
അവസാന പ്രാദേശിക വാർത്തയും വായിച്ച് സുഷമ ആകാശവാണിയുടെ പടിയിറങ്ങി - sushsma
27 വർഷത്തെ സേവനത്തിന് ശേഷമാണ് തിരുവനന്തപുരം നിലയത്തിൽ നിന്ന് സുഷമ വിരമിക്കുന്നത്. 1980 നവംബറിൽ തിരുവനന്തപുരം നിലയത്തിൽ അനൗൺസറായാണ് തുടക്കം
അവസാന പ്രാദേശിക വാർത്തയും വായിച്ച് സുഷമ ആകാശവാണിയുടെ പടിയിറങ്ങി
സ്വയം തിരുത്തിയും സമകാലീനരായ പ്രഗൽഭരുടെ ശൈലികളുമായി താരതമ്യം ചെയ്തുമാണ് ശബ്ദത്തിന്‍റെ വ്യക്തിത്വം രൂപപ്പെടുത്തിയതെന്ന് സുഷമ പറഞ്ഞു. മോഹിനിയാട്ടം നർത്തകിയും, അമച്വർ നാടക നടിയുമാണ് സുഷമ. സുഷമ ഉൾപ്പെടെ ഒമ്പത് പേരാണ് മെയ് 31ന് ആകാശവാണിയിൽ നിന്ന് വിരമിച്ചത്. അനൗൺസർ എസ് രാജശേഖരൻ, കാർഷിക വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന മുരളീധരൻ തഴക്കര എന്നിവരും ഇക്കൂട്ടത്തിൽപെടുന്നു.
Last Updated : May 31, 2019, 10:17 PM IST