കേരളം

kerala

ETV Bharat / state

വിമാന ലേലം: ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ് - trivandrum

തിരുവനന്തപുരത്തിന് പുറമെ മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ തുടങ്ങി അഞ്ചോളം വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശവും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഗുവാഹത്തി വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശവും ലേലത്തില്‍ വെച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ ചൊല്ലി താല്‍ക്കാലികമായി റദ്ദാക്കുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളം

By

Published : Feb 25, 2019, 3:22 PM IST

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല സംബന്ധിച്ചുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പ് ഒന്നാമതെത്തി. ഇതോടെ വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന്കിട്ടാനുള്ള സാധ്യത വര്‍ധിച്ചു. ഔദ്യോഗികഫലം വ്യാഴാഴ്ചയാണ് പുറത്ത് വിടുക

ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലെ കെ.എസ്.ഐ.ഡി.സി രണ്ടാമതും,ജി.എം.ആര്‍ ഗ്രൂപ്പ് മൂന്നാമതും എത്തി. തിരുവനന്തപുരത്തിന് പുറമെ മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ തുടങ്ങി അഞ്ചോളം വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശവും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഗുവാഹത്തി വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശവും ലേലത്തില്‍ വെച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ ചൊല്ലി താല്‍ക്കാലികമായി റദ്ദാക്കുകയായിരുന്നു.

വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏൽപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ ഈ നടപടിയോട്മുഖം തിരിച്ചെങ്കിലും പിന്നീട് ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 10 ശതമാനംറൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസലിന്‍റെ ആനൂകൂല്യവും സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു. ഇത് പ്രകാരം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവര്‍ തമ്മിലുള്ള ചെറിയ വ്യത്യാസം ആയിരുന്നെങ്കില്‍ പോലും പിന്നീട് സംസ്ഥാന സര്‍ക്കാരിന് തുക പിന്നീട് വര്‍ധിപ്പിക്കാമായിരുന്നു. എന്നാല്‍ ലേലത്തിനായി അദാനി ഗ്രൂപ്പ് വന്‍ തുക ചിലവഴിച്ചതാണ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായത്.

ABOUT THE AUTHOR

...view details