കേരളം

kerala

ETV Bharat / state

ആരോപണങ്ങള്‍ തള്ളി ബാലഭാസ്കറിന്‍റെ പിതാവ് - ഉണ്ണി

"വീട്ടുകാരുമായി ബാലുവിന് അടുപ്പമില്ലെന്ന് പാലക്കാട് പുന്തോട്ടം ആയുർവേദാശ്രമം എം ഡി പി എം എസ് രവീന്ദ്രനാഥ് പറഞ്ഞിരുന്നത് അടിസ്ഥാന രഹിതമാണ്"

ഫയൽ ചിത്രം

By

Published : Jun 5, 2019, 9:55 PM IST

Updated : Jun 5, 2019, 11:38 PM IST

തിരുവനന്തപുരം: ബാലഭാസ്കറിന് കുടുംബവുമായി ബന്ധമില്ലായിരുന്നു എന്ന ആരോപണം തള്ളി ബാലഭാസ്കറിന്‍റെ പിതാവ് കെ സി ഉണ്ണി. വീട്ടുകാരുമായി ബാലുവിന് അടുപ്പമില്ലെന്ന് പാലക്കാട് പുന്തോട്ടം ആയുർവേദാശ്രമം എം ഡി ഡോ പി എം എസ് രവീന്ദ്രനാഥ് പറഞ്ഞിരുന്നു. ഈ ആരോപണം അടിസ്ഥാന രഹിതമാണ്.

വീടുമായി ബാലഭാസ്കര്‍ നല്ല ബന്ധത്തിലായിരുന്നു, എന്നാൽ സഹകരിക്കാതിരുന്നത് ലക്ഷ്മിയായിരുന്നു. പൂന്തോട്ടത്തെ കുടുംബത്തിന് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷമിയുമായാണ് അടുത്ത ബന്ധമെന്നും കെ സി ഉണ്ണി പറഞ്ഞു. ബാലുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നതു വരെ തന്റെ സംശയങ്ങൾ നിലനിൽക്കുമെന്നും ഉണ്ണി കൂട്ടിച്ചേർത്തു. ബാലഭാസ്കറിന് ഡോ രവീന്ദ്രനാഥുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. അത് ബാലഭാസ്കര്‍ തന്നോട് പറഞ്ഞിട്ടുള്ളതാണെന്നും ഉണ്ണി കൂട്ടിച്ചേർത്തു.

പ്രതികരണവുമായി ബാലഭാസ്കറിന്‍റെ അച്ഛൻ
Last Updated : Jun 5, 2019, 11:38 PM IST

ABOUT THE AUTHOR

...view details