ആലപ്പുഴ:കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി ആലപ്പുഴ ജില്ലാ പഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ഒട്ടേറെ സഹായ - സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് കൈമാറിയത്. കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി വേണുഗോപാൽ ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തു മന്ത്രി ജി സുധാകരന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി ആലപ്പുഴ ജില്ലാ പഞ്ചായത്ത് - ആലപ്പുഴ
കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി
ആലപ്പുഴ ജില്ലാ പഞ്ചായത്ത്
ജില്ലാ കലക്ടർ എം അഞ്ജന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണി വിശ്വനാഥ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെടി മാത്യു, ക്ഷേമ കാര്യ കമ്മിറ്റി ചെയർമാൻ സിന്ധു വിനു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സുമ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെആർ ദേവദാസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രി ചെക്ക് ഏറ്റുവാങ്ങിയത്.