ആലപ്പുഴ: യുവമോർച്ചാ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ എസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ സമഗ്രം അന്വേഷണം എന്നി വിഷയങ്ങൾ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പ്രകടനമായി എത്തിയ യുവമോർച്ച പ്രവർത്തകരെ എസ്.പി ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു.
യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു - പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
പൊലീസ് നടപടിയിൽ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുദ്രാവാക്യം വിളികളുമായി റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ മാർച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. പൊലീസ് നടപടിയിൽ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുദ്രാവാക്യം വിളികളുമായി റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Last Updated : Aug 28, 2020, 9:02 PM IST