ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും വിശദീകരണം നല്‍കാന്‍ തായാറാകാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ലുക്ക്ഔട്ട് നോട്ടിസ് പതിച്ചു. ആലപ്പുഴ എസ്.പി ഓഫീസിന് സമീപത്താണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്‍റെ നേതൃത്വത്തിൽ ലുക്ക്ഔട്ട് നോട്ടിസ് പതിച്ചത്. മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി ഓഫീസായ സി.എച്ച് മഹലിന്‍റെ പരിസരത്തു നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ എസ്.പി ഓഫീസിന് സമീപം പൊലീസ് തടഞ്ഞിരുന്നു.
സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പതിച്ച് യൂത്ത് ലീഗ് - മുസ്‌ലിം ലീഗ്
കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും വിശദീകരണം നല്‍കാന്‍ തായാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ലുക്ക്ഔട്ട് നോട്ടിസ് പതിച്ചത്
ഇത് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പി.കെ ഫിറോസ് നേരിട്ടെത്തി എസ്.പി ഓഫീസിന് സമീപത്തായി ലുക്ക്ഔട്ട് നോട്ടിസ് പതിക്കുകയായിരുന്നു. സമരത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി. ബിജു അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എ.എം നസീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി, ട്രഷറര്‍ കമാല്‍ എം. മാക്കിയില്‍ തുടങ്ങിയവർ പങ്കെടുത്തു.
Also Read ഇരട്ടച്ചങ്ക് പോയിട്ട് സിംഗിൾ ചങ്ക് പോലുമില്ല; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ മുരളീധരൻ