കേരളം

kerala

ETV Bharat / state

ഇഎംസിസി കരാർ വിവാദം; ഫിഷറീസ് മന്ത്രിയുടെ കോലം കടലിൽ ഒഴുക്കി പ്രതിഷേധം - ജെ മേഴ്സിക്കുട്ടിയമ്മ

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഫിഷറീസ് മന്ത്രിയുടെ കോലം കടലിൽ ഒഴുക്കി പ്രതിഷേധിച്ചത്

YOUTH_CONGRESS_PROTEST_IN_EMCC_ISSUE  YOUTH_CONGRESS+  ഇഎംസിസി കരാർ വിവാദം  ഫിഷറീസ് മന്ത്രിയുടെ കോലം കടലിൽ ഒഴുക്കി പ്രതിഷേധം  ജെ മേഴ്സിക്കുട്ടിയമ്മ  കോൺഗ്രസ്
ഇഎംസിസി കരാർ വിവാദം; ഫിഷറീസ് മന്ത്രിയുടെ കോലം കടലിൽ ഒഴുക്കി പ്രതിഷേധം

By

Published : Feb 21, 2021, 10:13 PM IST

Updated : Feb 21, 2021, 10:24 PM IST

ആലപ്പുഴ:കേരളതീരത്ത് അമേരിക്കൻ കമ്പനിയായ ഇഎംസിസിക്ക് മത്സ്യബസനം നടത്താനുള്ള കരാർ നൽകിയെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തം. ആലപ്പുഴ നഗരത്തിൽ നിന്ന് പ്രതിഷേധ പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ കോലം കടലിൽ ഒഴുക്കി പ്രതിഷേധിച്ചു.

ഫിഷറീസ് മന്ത്രിയുടെ കോലം കടലിൽ ഒഴുക്കി പ്രതിഷേധം

പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിജിൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു. സിപിഎം നേതാക്കൾ കമ്മിഷൻ പറ്റുന്ന മാഫിയകളായി മാറികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സമരത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി.വി മനോജ് കുമാർ, യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റി പ്രസിഡന്‍റുമാരായ കെ.നൂറുദ്ദീൻ കോയ, സരുൺ റോയി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആർ അംജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Last Updated : Feb 21, 2021, 10:24 PM IST

ABOUT THE AUTHOR

...view details