ആലപ്പുഴ: കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനെതിരെ കുട്ടനാട് രാമങ്കരിയിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധം നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പ്രതിഷേധം കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജോസഫ് ചേക്കോടൻ ഉദ്ഘാടനം ചെയ്തു.
കർഷക ബില്ലിനെതിരെ കുട്ടനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം - യൂത്ത് കോൺഗ്രസ്
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പ്രതിഷേധം കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജോസഫ് ചേക്കോടൻ ഉദ്ഘാടനം ചെയ്തു
കർഷക ബില്ലിനെതിരെ കുട്ടനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കേന്ദ്ര സർക്കാർ നടപ്പാക്കിയ ഈ ബില്ല് കർഷക വിരുദ്ധവും രാജ്യത്തെ കാർഷിക മേഖലയെ തന്നെ വൻകിട കോർപറേറ്റുകൾക്ക് തീറെഴുത കൊടുക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ജോസഫ് ചേക്കോടൻ വ്യക്തമാക്കി.യൂത്ത് കോൺഗ്രസ് കുട്ടനാട് മണ്ഡലം പ്രസിഡൻ്റ് ആശാ ജോസഫ് അധ്യക്ഷത വഹിച്ചു.