കേരളം

kerala

ETV Bharat / state

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക് - കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം  Youth Congress clashes in Alappuzha  ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്  Youth Congress march in Alappuzha  കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം  Conflict in the Collectorate March
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

By

Published : Jun 15, 2022, 4:00 PM IST

ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പങ്കെടുത്ത വനിത പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. നഗരത്തില്‍ നിന്ന് പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് കലക്ടറേറ്റിലേക്ക് തള്ളികയറാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ഇതേ തുടര്‍ന്ന് സമരക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇതോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെപിസിസി സെക്രട്ടറി അഡ്വ. എസ് ശരത്താണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാര്‍ച്ചില്‍ പരിക്കേറ്റവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read:യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു

ABOUT THE AUTHOR

...view details