ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ മണ്ഡലത്തിൽ യുഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗീത അശോകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. ഗീത അശോകന്‍ യൂത്ത് കോൺഗ്രസിന്‍റെ പേര് ദുരുപയോഗം ചെയ്‌ത് ഫ്ലക്‌സ് ബോർഡുകളും പോസ്റ്ററുകളും മണ്ഡലത്തിൽ സ്ഥാപിച്ചുവെന്നാണ് ആരോപണം.
ഫ്ലക്‌സ് ബോര്‍ഡ് ദുരുപയോഗം; ഗീത അശോകനെതിരെ പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് - അരൂര്‍ യുഡിഎഫ് വിമത സ്ഥാനാർഥി
ഗീത അശോകന്‍ നിലവിൽ യൂത്ത് കോൺഗ്രസിന്‍റെ ഒരു ഘടകങ്ങളിലും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന വ്യക്തിയല്ല. പ്രവർത്തന രാഹിത്യം മൂലം രണ്ടുവർഷം മുമ്പ് അവരെ സംഘടനയിൽ നിന്നും ഒഴിവാക്കിയതാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എസ്. ദീപു.
ഗീത നിലവിൽ യൂത്ത് കോൺഗ്രസിന്‍റെ ഒരു ഘടകങ്ങളിലും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന വ്യക്തിയല്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ വാദം. പ്രവർത്തന രാഹിത്യം മൂലം രണ്ടുവർഷം മുമ്പ് അവരെ സംഘടനയിൽ നിന്നും ഒഴിവാക്കിയതാണ്. യൂത്ത് കോൺഗ്രസിന്‍റെ പേര് ദുരുപയോഗം ചെയ്‌ത് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ഗീതക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എസ്. ദീപു പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്ന മുന്നണിയാണ് യുഡിഎഫ്. ഉപതെരഞ്ഞെടുപ്പുകളിൽ എല്ലാവരുടെയും താൽപ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സ്ഥാനാർഥി നിർണയം നടത്താൻ കഴിയില്ല. ഷാനിമോൾ മികച്ച ഭൂരിപക്ഷത്തിൽ അരൂരില്‍ വിജയിക്കും. യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി യുവജന - വിദ്യാർഥി സ്ക്വാഡുകൾ പ്രചാരണ രംഗത്ത് സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.