ആലപ്പുഴ:ജില്ലയിൽ നടന്ന സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്തിൽ 12 കേസുകള്‍ പരിഗണിച്ചതില്‍ നാല് കേസുകള്‍ തീര്‍പ്പാക്കി. എട്ട് എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു അദാലത്ത്. കയർ ഫെഡിൽ ഒഴിവുള്ള തസ്തികകൾ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ.ഡി.സി റാങ്ക് ഹോൾഡർമാർ നൽകിയ പരാതിയിൽ, എൽ.ഡി.സി 10 ഒഴിവുകളും മറ്റു തസ്തികകളിലെ 32 ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായി കയർഫെഡ് മാനേജിംഗ് ഡയറക്ടർ രേഖാമൂലം കമ്മീഷനെ അറിയിച്ചു.
യുവജന കമ്മീഷന്‍ അദാലത്ത്; നാല് കേസുകള്‍ തീര്‍പ്പാക്കി - നാല് കേസുകള്‍ തീര്‍പ്പാക്കി
കമ്മീഷൻ അംഗങ്ങളായ അഡ്വ. ആർ.രാഹുൽ, വി. വിനിൽ, പി. എ സമദ് , യുവജന കമ്മീഷന്‍ സെക്രട്ടറി ടി. കെ. ജയശ്രീ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റ്റി. എസ് സബി തുടങ്ങിയവർ പങ്കെടുത്തു.
യുവജന കമ്മീഷന്‍ അദാലത്ത്; നാല് കേസുകള്‍ തീര്‍പ്പാക്കി
അദാലത്തിൽ ലഭിച്ച മറ്റു പരാതികൾ വിശദമായ പരിശോധനയ്ക്ക് വേണ്ടി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. കമ്മീഷൻ അംഗങ്ങളായ അഡ്വ. ആർ.രാഹുൽ, വി. വിനിൽ, പി. എ സമദ് , യുവജന കമ്മീഷന്‍ സെക്രട്ടറി ടി. കെ. ജയശ്രീ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റ്റി. എസ് സബി തുടങ്ങിയവർ പങ്കെടുത്തു.