യുവാവിന്‍റെ മൃതദേഹം ഓടയിൽ കണ്ടെത്തി - Young man's corpse found
കഴിഞ്ഞ ദിവസം മഴയായതിനാൽ ഓടയിൽ വെള്ളം നിറഞ്ഞിരുന്നു. സൈക്കിളിൽ പോയപ്പോൾ മറിഞ്ഞു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
ആലപ്പുഴ: യുവാവിനെ ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മഹാദേവികാട് പള്ളേമ്പിത്തറ വടക്കതിൽ ശിവന്‍റെയും രാജിയുടെയും മകനായ ശബരിയാണ് (22) മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് സമീപത്തുള്ള താഴൂര്- കാരാവള്ളി റോഡിലെ ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാൽ സൈക്കിളിൽ കുരുങ്ങിയ നിലയിലായിരുന്നു ഓടയിൽ മൃതദേഹം കിടന്നത്. കഴിഞ്ഞ ദിവസം മഴയായതിനാൽ ഓടയിൽ വെള്ളം നിറഞ്ഞിരുന്നു. സൈക്കിളിൽ പോയപ്പോൾ മറിഞ്ഞു വീണതാകാമെന്നും മരണത്തിൽ ദുരൂഹതയില്ലെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.