ആലപ്പുഴ: കായംകുളത്ത് അക്രമികളുടെ വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. കാപ്പിൽ സ്വദേശി ശിവപ്രസാദ് എന്ന കണ്ണനാണ് വെട്ടേറ്റത്. ഒരു സംഘം അക്രമികൾ ബൈക്കിൽ വീട്ടിലെത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ശിവപ്രസാദിന്‍റെ പിതാവ് ദാസൻ പിള്ളക്കും പരിക്കുണ്ട്. കാപ്പിൽ സ്വദേശി ജേക്കബാണ് ശിവപ്രസാദിനെ വെട്ടിയത് എന്നാണ് ദൃക്‌സാക്ഷികളിൽ നിന്ന് ലഭ്യമായ വിവരം. ആക്രമണത്തിനിടെ ജേക്കബിന് തിരിച്ചും വെട്ടേറ്റിട്ടുണ്ട്.
കായംകുളത്ത് യുവാവിന് വെട്ടേറ്റു; വ്യക്തിവൈരാഗ്യമെന്ന് സൂചന - വ്യക്തിവൈരാഗ്യം
ഒരു സംഘം അക്രമികൾ വീട്ടിലെത്തി കായംകുളം സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കായംകുളത്ത് യുവാവിന് വെട്ടേറ്റു; വ്യക്തിവൈരാഗ്യമെന്ന് സൂചന
Also Read: 'ചന്ദ്രിക' വിഷയത്തിൽ ചുമതല മുഈനലിക്ക്; തങ്ങളുടെ കത്ത് പുറത്ത്
മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.