ആലപ്പുഴ: അമ്മയോടൊപ്പം ആലപ്പുഴ ബീച്ചിലെത്തിയ രണ്ടരവയസ്സുകാരനെ കടലിൽ കാണാതായി. തൃശൂർ പുതിയപറമ്പ് ലക്ഷ്മണൻ്റെ രണ്ടര വയസുള്ള മകന്‍ അതുൽ കൃഷ്ണ (ആദി) എന്ന കുട്ടിയെയാണ് ആലപ്പുഴ ഇഎസ്ഐ ജംങ്ഷന് സമീപം കടലിൽ കാണാതായത്. ചേർത്തല ചാരമംഗലം സ്വദേശിയായ സഹോദരി ഭർത്താവിനോടൊപ്പമാണ് ഇവര്‍ ആലപ്പുഴ ബീച്ചിലെത്തിയത്.
അമ്മയോടൊപ്പം ബീച്ചിലെത്തിയ രണ്ടരവയസ്സുകാരനെ കടലിൽ കാണാതായി - BOY_MISSING_IN_SEA
തൃശൂർ പുതിയപറമ്പ് ലക്ഷ്മണൻ്റെ രണ്ടര വയസുള്ള മകന്‍ അതുൽ കൃഷ്ണ (ആദി)യെയാണ് കാണാതായത്
അമ്മയോടൊപ്പം ബീച്ചിലെത്തിയ രണ്ടരവയസ്സുകാരനെ കടലിൽ കാണാതായി
ഇവരൊടൊപ്പം മറ്റ് രണ്ട് മക്കളുമുണ്ടായിരുന്നു. കടലിൽ കളിക്കുന്നതിനിടെ കുട്ടികൾ തിരമാലയിൽപ്പെടുകയായിരുന്നു. മൂത്ത കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് രണ്ടര വയസുള്ള കുട്ടിയെ തിരയിൽപ്പെട്ട് കാണാതായതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ കണ്ടെത്തുവാൻ വേണ്ടി കുട്ടിയുടെ അച്ഛനും മത്സ്യത്തൊഴിലാളികളും പോലീസും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. മഴയും കാറ്റും ഉള്ളതിനാൽ കടൽ പ്രക്ഷുബ്ദമാണ്. ഇതോടൊപ്പം സന്ധ്യാ സമയത്തെ വെളിച്ചക്കുറവും തിരച്ചിലിനെ ബാധിക്കുന്നുണ്ട്.