വേമ്പനാട്ട് കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി - Woman's body found
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം
![വേമ്പനാട്ട് കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി വേമ്പനാട്ട് കായൽ വേമ്പനാട്ട് കായലിൽ സ്ത്രീയുടെ മൃതദേഹം Woman's body found Vembanad lake](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8378715-thumbnail-3x2-body.jpeg)
വേമ്പനാട്ട്
ആലപ്പുഴ: മണ്ണഞ്ചേരിയ്ക്ക് സമീപം വേമ്പനാട്ട് കായലിൽ 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഷൺമുഖം ജെട്ടിക്ക് സമീപം വലയെടുക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് രാവിലെ 11ഓടെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.