ആലപ്പുഴ :മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ പര്‍ദ്ദ ടയറില്‍ ചുറ്റി തെറിച്ചുവീണ അമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ ഇല്ലിക്കല്‍ പുരയിടത്തില്‍ പൂപ്പറമ്പില്‍ സെലീന (36) ആണ് മരിച്ചത്.
മകൻ ഓടിച്ച ബൈക്കിന്‍റെ ടയറില്‍ പര്‍ദ്ദ ചുറ്റി അമ്മയ്ക്ക് ദാരുണാന്ത്യം - bike accident
ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ ഇല്ലിക്കല്‍ പുരയിടത്തില്‍ പൂപ്പറമ്പില്‍ സെലീന (36) ആണ് മരിച്ചത്
മകൻ ഓടിച്ച ബൈക്കിന്‍റെ ടയറില്‍ പര്‍ദ്ദ ചുറ്റി അമ്മയ്ക്ക് ദാരുണാന്ത്യം
വ്യാഴാഴ്ച വൈകിട്ട് 4.30ന് കുതിരപ്പന്തി ഷണ്‍മുഖവിലാസം ക്ഷേത്രത്തിന് സമീപമാണ് സംഭവം. സ്വര്‍ണ ഉരുപ്പടി പണയവുമായി ബന്ധപ്പെട്ട് മകനൊപ്പം പോകുമ്പോഴാണ് അപകടം.
തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സെലീനയെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഹസീം ഓട്ടോറിക്ഷ ഡ്രൈവറാണ്. രണ്ട് മക്കളുടെ മാതാവാണ് മരിച്ച സെലീന.