കേരളം

kerala

ETV Bharat / state

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ - വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ

നിയന്ത്രണങ്ങൾ നിലനിൽക്കെ അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി എന്ന കേസിലാണ് അറസ്റ്റ്.

ആലപ്പുഴ  അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച്  വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ  വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസറുദ്ദീൻ ആറാട്ടുപുഴ
അതിഥി തൊഴിലാളികൾ ജാഗ്രത ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം; വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ

By

Published : Mar 31, 2020, 11:28 PM IST

ആലപ്പുഴ : അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയതിന് വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കെ അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി എന്നാരോപിച്ചാണ് അറസ്റ്റ്.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസറുദ്ദീൻ ആറാട്ടുപുഴ (57) യെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 153, 188, 269, കേരളാ പൊലീസ് ആക്റ്റ് 118(ഇ), കേരളാ എപ്പിടമിക്ക് ഡിസീസസ് ഓർഡിനൻസ് 2,3,4,5 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details