കേരളം

kerala

ETV Bharat / state

അമ്പലപ്പുഴ തീരത്ത് തീരസംരക്ഷണത്തിന് കല്ലിറക്കൽ പുരോഗമിക്കുന്നു - അമ്പലപ്പുഴ

കടലേറ്റം ചെറുക്കാൻ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ മാധവമുക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ കാക്കാഴം തീരങ്ങളിലാണ് കല്ലിറക്കുന്നത‌്.

അമ്പലപ്പുഴ തീരത്ത് തീരസംരക്ഷണത്തിന് കല്ലിറക്കൽ പുരോഗമിക്കുന്നു

By

Published : Jul 11, 2019, 6:05 AM IST

Updated : Jul 11, 2019, 6:48 AM IST

ആലപ്പുഴ : കടൽക്ഷോഭത്തിൽ വീടുകൾ തകർന്ന അമ്പലപ്പുഴ തീരത്ത് തീരസംരക്ഷണത്തിന് കല്ലിറക്കൽ പുരോഗമിക്കുന്നു. കടലേറ്റം ചെറുക്കാൻ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ മാധവമുക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ കാക്കാഴം തീരങ്ങളിലാണ് കല്ലിറക്കുന്നത‌്. ഒരാഴ‌്ചയ‌്ക്കിടെ 43 ലോഡ് കല്ലാണ് ഇറക്കിയത‌്. പ്രത്യേക ട്രാക്കുകൾ തീർത്ത് തകർന്ന കടൽ ഭിത്തിക്കരികിലാണ് കല്ലിറക്കുന്നത്.

തകർന്ന കടൽഭിത്തിക്കിടയിലൂടെ ശക്തമായ തിരകള്‍ ആഞ്ഞടിച്ച‌് നിരവധി വീടുകള്‍ തകർന്നിരുന്നു. ഭീഷണിയിലായ വീടുകളുടെ സംരക്ഷണത്തിന‌് മുൻഗണന നൽകിയാണ‌് പ്രവൃത്തി. കടൽഭിത്തി തകർന്ന കാക്കാഴം മുതൽ മാധവമുക്കുവരെ 1200 മീറ്റർ നീളത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. കാക്കാഴം, വളഞ്ഞവഴി, നീർക്കുന്നം, മാധവമുക്ക് എന്നിവിടങ്ങളിലായി 14 സ്ഥലങ്ങളിലായാണ് അറ്റകുറ്റപണികൾ നടക്കുന്നത്. മാധവമുക്കിലും കാക്കാഴത്തുമായി 90 മീറ്റർ, 50 മീറ്റർ എന്നിങ്ങനെയാണ് പണിനടക്കുന്നത്. 90 മീറ്ററോളമുള്ള അറ്റകുറ്റപണികൾക്ക് 14 ലക്ഷവും 50 മീറ്ററോളമുള്ളവയ്ക്ക് 10.10 ലക്ഷവുമാണ‌് അനുവദിച്ചത‌്. 68 ലക്ഷം രൂപയാണ് എല്ലാ പദ്ധതിക്കുമായി സർക്കാർ അനുവദിച്ചത്. എന്നാൽ കൂറ്റൻ പാറക്കല്ലുകളുടെ ലഭ്യതക്കുറവ് കാരണം നിർമാണം വൈകാൻ കാരണമാകുന്നുണ്ട്. നീർക്കുന്നം തീരത്ത് ചാകരക്കോള് ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളുടെ സൗകര്യമനുസരിച്ചാകും പ്രവൃത്തി തുടങ്ങുക. കല്ലുകൾ നിരത്തി ഭിത്തിയുടെ തകർന്ന ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കും.

Last Updated : Jul 11, 2019, 6:48 AM IST

ABOUT THE AUTHOR

...view details