ആലപ്പുഴ: വാണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു. ആശുപത്രിയുടെ തെക്ക്-കിഴക്ക് അതിർത്തിയായ കണ്ഠകർണേശ്വരി ക്ഷേത്രത്തിന് തെക്ക് വശത്തായി നിർമ്മിച്ചിരിക്കുന്ന 100 മീറ്റർ മതിലാണ് പുലർച്ചയോടെ നിലംപൊത്തിയത് .പുലർച്ചെ ആയതിനാല്‍ ആളപായമില്ല. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള മതിലിന് 10 വർഷം മാത്രമാണ് പഴക്കം.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ ചുറ്റുമതിൽ നിലംപൊത്തി - ചുറ്റുമതില്‍ തകര്‍ന്നു
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച വണ്ടാനം മെഡിക്കല്‍ കൊളജ് ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്നുവീണു. നിര്‍മാണത്തില്‍ ഉണ്ടായ അഴിമതിയാണെന്ന് ആരോപണം.

ആശുപത്രിയിലെ പിജി ഹോസ്റ്റലിന് സമീപത്താണ് മതിലുള്ളത്. മതിലിന്‍റെ നിർമാണ സമയത്ത് ആവശ്യമായ സിമന്‍റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്നും അത് മൂലമാണ് മതിൽ തകർന്ന് വീണതെന്നുമാണ് ആരോപണം.ഇതിനോട് ചേർന്നുള്ള 200 മീറ്റർ മതിൽ ഏത് നിമഷവും നിലംപൊത്താൻ സാധ്യതയുണ്ടെന്നും ഉടന്‍ തന്നെ മതിൽ പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കണമെന്നും ആവശ്യവും ഉയർന്നിട്ടുണ്ട്. കരാറുകാരനും ആശുപത്രി കെട്ടിടവിഭാഗം ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ തുടർന്ന് മതിൽ നിർമാണത്തിൽ ഉണ്ടായ അഴിമതിയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. .