കേരളം

kerala

ETV Bharat / state

ജാതി രാഷ്ട്രീയത്തിന് കേരളത്തെ വിട്ടുകൊടുക്കരുതെന്ന് വിഎസ് അച്യുതാനന്ദൻ - Latest news Cast politics in Kerala

എൽ.ഡി.എഫിന്‍റെ വഴിത്താരയിൽ ജാതിരാഷ്ട്രീയമുണ്ടാകരുത്. ജാതി സംഘടനകളെ രാഷ്ട്രീയത്തിൽ ഇടപെടാൻ അനുവദിക്കരുതെന്നും വി.എസ് ആലപ്പുഴയിലെ പുന്നപ്രയില്‍.

ജാതി രാഷ്ട്രീയത്തിന് കേരളത്തെ വിട്ടുകൊടുക്കരുത്: വിഎസ്

By

Published : Oct 23, 2019, 10:30 PM IST

Updated : Oct 23, 2019, 11:31 PM IST

ആലപ്പുഴ: എസ്.എൻ.ഡി.പിക്കും എൻ.എസ്.എസിനുമെതിരെ രൂക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. എസ്.എൻ.ഡി.പിയും എൻ.എസ്.എസും ജാതി രാഷ്ട്രീയമുണ്ടാക്കി പൊളിഞ്ഞു. എൽ.ഡി.എഫിന്‍റെ വഴിത്താരയിൽ ജാതിരാഷ്ട്രീയമുണ്ടാകരുത്. ജാതി സംഘടനകളെ രാഷ്ട്രീയത്തിൽ ഇടപെടാൻ അനുവദിക്കരുത്. ജാതി സംഘടനകളെ അവരുടെ പാളയത്തിലേക്ക് തിരിച്ചയക്കണം. ജാതി രാഷ്ട്രീയത്തിന് കേരളത്തെ വിട്ടുകൊടുക്കരുതെന്നും വി.എസ് ആലപ്പുഴയിലെ പുന്നപ്രയില്‍ പറഞ്ഞു.

ജാതി രാഷ്ട്രീയത്തിന് കേരളത്തെ വിട്ടുകൊടുക്കരുതെന്ന് വിഎസ് അച്യുതാനന്ദൻ

കോൺഗ്രസും സാമുദായിക സംഘടനകളും അമേരിക്കയില്‍ നിന്നും കിമ്പളം വാങ്ങിയാണ് 57ലെ സർക്കാരിനെ കൊന്നത്. ഒക്ടോബർ മാസമാകുമ്പോൾ ചില കോൺഗ്രസുകാർ പുന്നപ്ര വയലാറിനെ അധിക്ഷേപിക്കാറുണ്ട്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് കോൺഗ്രസിണെന്നും വി.എസ് കുറ്റപ്പെടുത്തി. ആലപ്പുഴയിൽ പുന്നപ്ര-വയലാർ വാർഷിക രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

Last Updated : Oct 23, 2019, 11:31 PM IST

ABOUT THE AUTHOR

...view details