ആലപ്പുഴ: ജില്ലയില്‍ പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ തകരാരിലായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ നടപടിയില്ലെന്ന് ആരോപണം. ചെങ്ങന്നൂർ പെണ്ണുക്കരയിലെ വോട്ടിങ് മെഷീൻ തകരാറിലായി. ഹരിപ്പാട് മണ്ഡലത്തിലെ കിഴക്കേക്കര ആത്മവിദ്യ സംഘം എൽപിഎസിലെ 108ആം നമ്പർ ബൂത്തിലെയും ചേർത്തല വെട്ടക്കൽ എസ്എൻഡിപി ബിൽഡിംഗ് 7 A ബൂത്തിലെ വിവി പാറ്റ് തകരാറിലായി. എല്ലാം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അരൂർ മണ്ഡലത്തിലെ എരമല്ലൂർ സാന്താക്രൂസ് പബ്ലിക് സ്കൂൾ ബൂത്ത് 64 എ ബൂത്തിൽ വിവി പാറ്റ് യന്ത്രം തകരാറിലായി. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തി പരിഹരിച്ചു.
ആലപ്പുഴയില്‍ പലയിടത്തും യന്ത്ര തകരാര്‍; പരിഹാരമില്ലെന്ന് ആരോപണം - പരിഹാരമില്ലെന്ന് ആരോപണം
ഹരിപ്പാട് മണ്ഡലത്തിലെ കിഴക്കേക്കര ആത്മവിദ്യ സംഘം എൽപിഎസിലെ 108ആം നമ്പർ ബൂത്തിലെയും ചേർത്തല വെട്ടക്കൽ എസ്എൻഡിപി ബിൽഡിംഗ് 7 A ബൂത്തിലെ വിവി പാറ്റ് തകരാറിലായി.
ഹരിപ്പാട് മണ്ഡലത്തിലെ കിഴക്കേക്കര ആത്മവിദ്യ സംഘം എൽ.പി.എസിലെ 108 നമ്പർ ബൂത്തിലെ വി.വി. പാറ്റ് യന്ത്രം തകരാറിലായപ്പോള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ഇടപെട്ടതിനെ തുടർന്ന് പരിഹരിക്കപ്പെടുകയായിരുന്നു. കുട്ടനാട് ഈര എൻഎസ്എസ് ഹൈസ്കൂൾ ബൂത്ത് 30ലെ വിവി പാറ്റ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. കായംകുളം പുതിയ വിള കൊപ്പരേത്ത് ഹൈസ്ക്കൂളിലെ ബൂത്ത് 106എ ബൂത്തിലും വിവി പാറ്റ് യന്ത്രം തകരാറിലായിരുന്നു. എന്നാൽ ഇത് പിന്നീട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തി പരിഹരിക്കുകയായിരുന്നു.