ആലപ്പുഴ:കെപിസിസി പുനഃസംഘടന വൈകിക്കുന്നതിനോട് യോജിപ്പില്ലെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് വി എം സുധീരൻ. പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും സ്വീകാര്യനായ നേതാവിനെ തെരഞ്ഞെടുക്കണം . ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ പ്രാപ്തരായ ആളെ വേണം കണ്ടെത്താനെന്നും സുധീരൻ പറഞ്ഞു.
പുനഃസംഘടന വൈകരുത്, ഗ്രൂപ്പിനതീതമായി പാർട്ടിക്ക് പ്രാധാന്യം നൽകണമെന്ന് വി എം സുധീരൻ - പുനഃസംഘടന
ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ പ്രാപ്തരായ ആളെ വേണം കണ്ടെത്താനെന്നും സുധീരൻ പറഞ്ഞു.
പുനഃസംഘടന വൈകരുത്, ഗ്രൂപ്പിനതീതമായി പാർട്ടിക്ക് പ്രാധാന്യം നൽകണമെന്ന് വി എം സുധീരൻ
പാർട്ടിയെക്കാൾ വലുതാണ് ഗ്രൂപ്പ് എന്ന പ്രവണത കോൺഗ്രസിൽ കണ്ടുവരുന്നുണ്ട്. ഇത്തരം അനാരോഗ്യകരമായ പ്രവണത അംഗീകരിക്കാൻ കഴിയില്ല. അത് ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം രാജ്യം, പിന്നെ പാർട്ടി, പിന്നെ ഗ്രൂപ്പ് എന്ന നിലയിലാവണം പ്രവർത്തനമെന്നും സുധീരൻ ആലപ്പുഴയിൽ പറഞ്ഞു.
Last Updated : Jan 16, 2020, 1:32 PM IST