ആലപ്പുഴ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാടിനെ തള്ളി കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ രംഗത്ത്. നരേന്ദ്രമോദി സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭമാണ് ആവശ്യം. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സ്വാതന്ത്ര്യവും നിഷേധിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. അതിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
പൗരത്വ നിയമ ഭേദഗതി; മുല്ലപ്പള്ളിയുടെ നിലപാടിനെ തള്ളി വി.എം. സുധീരൻ - പൗരത്വ നിയമ ഭേദഗതി
രാജ്യവ്യാപകമായി പ്രതിഷേധം ഉയർത്തി കൊണ്ടുവരണമെന്നും സുധീരൻ.
വി.എം. സുധീരൻ
പ്രാദേശിക രാഷ്ട്രീയ കക്ഷികൾ തമ്മിൽ പല വിഷയങ്ങളും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷേ അവയൊന്നും പൊതുവായ ലക്ഷ്യത്തിനെതിരാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രക്ഷോഭത്തിൽ ഇറങ്ങുന്ന എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. എല്ലാ സംസ്ഥാനങ്ങളും പ്രാദേശിക സാഹചര്യം കണക്കിലെടുത്താവണം സമരം മുന്നോട്ട് കൊണ്ടുപോകേണ്ടത്. രാജ്യവ്യാപകമായി പ്രതിഷേധം ഉയർത്തി കൊണ്ടുവരണമെന്നും സുധീരൻ ആലപ്പുഴയിൽ പറഞ്ഞു.