ആലപ്പുഴ: അരയ്ക്ക് താഴെ തളർന്നു പോയ അച്ഛനെ തോളിലേറ്റി വീല്‍ ചെയറിലേക്ക് മാറ്റിയിരുത്തുമ്പോൾ വിസ്മയ എന്ന പെൺകുട്ടിക്ക് അത് പറഞ്ഞറിയിക്കാനാകാത്ത സ്നേഹബന്ധം മാത്രമായിരുന്നില്ല, ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹം കൂടിയായിരുന്നു. വിവാഹിതയായി ഭർത്താവിനൊപ്പം പുതിയ ജീവിതം കൊതിക്കുമ്പോഴും വിസ്‌മയയുടെ മനസില്‍ അച്ഛനാണ്. വിട്ടുപിരിയാനാകാത്ത സ്നേഹം മാത്രമല്ല അത്. അച്ഛനും അനിയത്തിയും ചേരുന്ന മൂന്ന് ജീവിതങ്ങളുടെ സ്നേഹ കഥയാണത്.
2007ലാണ് 49 കാരനായ ചേർത്തല നഗരസഭയിലെ പതിനെട്ടാം വാർഡിൽ ആഞ്ഞിലി പാലത്തിന് സമീപം താമസിക്കുന്ന വിനോദിന്‍റെ ശരീരത്തില്‍ മരം വീണ് അരക്ക് താഴേക്ക് തളർന്ന് പോയത്. മൂത്ത മകൾ വിസ്‌മയ്ക്ക് അന്ന് എട്ട് വയസ്. അനിയത്തി വിനയയ്ക്ക് അഞ്ച് വയസ്. മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അമ്മ പോയതോടെ ജീവിതം ദുരിത പൂർണം. അതോടെ വിസ്‌മയയും വിനയയും അനാഥാലയത്തില്‍. വിനോദ് വർഷങ്ങളോളം ചികിത്സയില്‍. ഒമ്പതാം ക്ലാസിലെത്തിയപ്പോൾ കനാൽക്കരയിലെ പുറംപോക്ക് ഭൂമിയിലുള്ള ഒറ്റമുറി വീട്ടിലേക്ക് അച്ഛനൊടൊപ്പം വിസ്മയയും അനിയത്തിയും എത്തി.
Also read: പൂവിനായി തമിഴ്‌നാടിനെ ആശ്രയിക്കണ്ട ; കേരളത്തിൽ വിളയിച്ച് വിജയിച്ച് കർണാടക സ്വദേശി