ആലപ്പുഴ: ചേർത്തല സാന്ത്വനം പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 'വിശപ്പ് രഹിത ചേർത്തല' പദ്ധതി നാടിന് പിന്തുടരാവുന്ന ഒന്നാണെന്ന് മന്ത്രി പി. തിലോത്തമൻ. ആരും പട്ടിണി കിടക്കാത്ത സമൂഹം കെട്ടിപ്പടുക്കലാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും 'വിശപ്പ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ ഇതേ രീതിയിൽ 1,000 കേന്ദ്രങ്ങൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
'വിശപ്പ് രഹിത ചേർത്തല' പദ്ധതി നാടിന് പിന്തുടരാവുന്നത്: പി. തിലോത്തമൻ
ആരും പട്ടിണി കിടക്കാത്ത സമൂഹം കെട്ടിപ്പടുക്കലാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും 'വിശപ്പ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ ഇതേ രീതിയിൽ 1,000 കേന്ദ്രങ്ങൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
'വിശപ്പ് രഹിത ചേർത്തല' പദ്ധതി നാടിന് പിന്തുടരാവുന്നത്: പി.തിലോത്തമൻ
ദിവസവും 300 പേർക്ക് ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിയാണ് വിശപ്പ് രഹിത ചേർത്തല. പദ്ധതി ആയിരം ദിവസം പിന്നിടുന്നതിന്‍റെ ഭാഗമായി ഒരു മാസം നീളുന്ന പരിപാടികളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എ.എം.ആരിഫ് എം.പി അധ്യക്ഷനായ ചടങ്ങിൽ അഡ്വ.കെ. പ്രസാദ്, വി.എൻ. ബാബു, എൻ.ആർ. ബാബുരാജ് തുടങ്ങിയവർ ആശംസകൾ നേർന്നു. സാന്ത്വനം ചെയർമാൻ കെ. രാജപ്പൻ നായർ സ്വാഗതവും സെക്രട്ടറി പി.എം. പ്രവീൺ നന്ദിയും പറഞ്ഞു.