കേരളം

kerala

ETV Bharat / state

വിശപ്പുരഹിത ആലപ്പുഴ; പുതിയ സാമ്പത്തിക വര്‍ഷം തുടക്കമാകും - ധനകാര്യവകുപ്പ് മന്ത്രി

രണ്ടു രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്ന് കിടപ്പുരോഗികൾക്ക് വീടുകളിൽ ഭക്ഷണം എത്തിക്കുക. മറ്റൊന്ന് മിതമായ വിലക്ക് ഭക്ഷണം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് ന്യായവില ഭക്ഷണകേന്ദ്രങ്ങൾ വ്യാപിപ്പിക്കുക

visappurahitha alappuzha project  വിശപ്പുരഹിത ആലപ്പുഴ  ധനകാര്യവകുപ്പ് മന്ത്രി  ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി
വിശപ്പുരഹിത ആലപ്പുഴ

By

Published : Dec 31, 2019, 8:26 PM IST

ആലപ്പുഴ: ജില്ലയില്‍ അമ്പലപ്പുഴ മുതൽ അരൂർ വരെ സമ്പൂർണ്ണ വിശപ്പുരഹിത മേഖലയാക്കുന്നതിനായി കലക്ടറേറ്റിൽ ചേർന്ന മന്ത്രിമാരുടെ യോഗം തീരുമാനിച്ചു. മന്ത്രിമാരായ പി.തിലോത്തമൻ, ഡോ. ടി.എം തോമസ് ഐസക്ക് എന്നിവരുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയുടെ ചില ഭാഗങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നപ്പിലാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ആദ്യം വിശപ്പുരഹിത പദ്ധതി പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ഈ രണ്ട് താലൂക്കുകളിലെ വിശപ്പുരഹിത പദ്ധതി ഫെബ്രുവരിയില്‍ തുടങ്ങാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

വിശപ്പുരഹിത ആലപ്പുഴ; പുതിയ സാമ്പത്തിക വര്‍ഷം ആദ്യം തുടക്കമാകും

കിടപ്പുരോഗികൾക്ക് വീടുകളിൽ ഭക്ഷണം എത്തിക്കുക, മിതമായ വിലക്ക് ഭക്ഷണം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് ന്യായവില ഭക്ഷണകേന്ദ്രങ്ങൾ വ്യാപിപ്പിക്കുക എന്നിവയാണ് പദ്ധതി. കിടപ്പുരോഗികൾക്ക് ഭക്ഷണം എത്തിക്കാനും ന്യായവില ഹോട്ടലുകൾ ആരംഭിക്കാനും സന്നദ്ധമായി വരുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. സബ്സിഡി ഇനത്തിൽ പണം നൽകുന്നതിന് പകരം അരിയും പലവ്യഞ്ജനങ്ങളും സബ്സിഡിയോടുകൂടി സപ്ലൈകോ വഴി ലഭ്യമാക്കും. ഈ സബ്സിഡി തുക സപ്ലൈകോക്ക് നൽകുകയാണ് ചെയ്യുക.

രണ്ട് താലൂക്കുകളെയും സമ്പൂർണ്ണ വിശപ്പുരഹിത താലൂക്കുകളായി പ്രഖ്യാപിക്കുന്നത് ഏപ്രിൽ മാസത്തിൽ നടക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതോടെ പദ്ധതിക്ക് ഔപചാരിക ഉദ്ഘാടനം ആകും. ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങുന്ന സംഘടനകൾ എത്രയും പെട്ടെന്ന് ആലപ്പുഴ കലക്ടറേറ്റുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണം. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രജിസ്റ്റർ ചെയ്യുന്ന സംഘടനകൾ തങ്ങൾക്ക് ആവശ്യമായി വരുന്ന അരി, പലവ്യഞ്ജനങ്ങൾ എന്നിവ സംബന്ധിച്ച വിവരം കലക്ട്രേറ്റിൽ അറിയിക്കണം. യോഗത്തില്‍ ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details