ആലപ്പുഴ : കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ കേരളത്തിന് ഇനി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടതില്ല. രോഗനിർണയത്തിനുള്ള സാമ്പിളുകളുടെ പരിശോധന ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന ആരംഭിച്ചു - കൊറോണ വൈറസ്
ഇന്ന് രാവിലെയാണ് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗനിർണയ പരിശോധന നടത്താനുള്ള അനുമതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ലഭിച്ചത്

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ രാജ്യം ഇതുവരെ ആശ്രയിച്ചിരുന്നത് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ മാത്രമായിരുന്നു. കേരളത്തിലേക്ക് കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ എത്തിയ സാഹചര്യത്തിൽ സാമ്പിൾ പരിശോധനയുടെ ഫലമറിയാൻ വൈകുന്നത് ആരോഗ്യവകുപ്പിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതുമൂലം അനുബന്ധ നടപടികൾ സ്വീകരിക്കാൻ കാലതാമസമെടുത്തു. ഇതോടെയാണ് മന്ത്രി കെ.കെ ശൈലജ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് അനുമതി തേടിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യം അംഗീകരിക്കുകയായിരുന്നു.