ആലപ്പുഴ: വയലാറിലെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലയിൽ ആഹ്വാനം ചെയ്‌ത ഹർത്താലിന്‍റെ മറവിൽ വ്യാപക അക്രമം. മുഖാവരണം ധരിച്ചെത്തിയ ഒരു സംഘം ആളുകൾ തുറന്ന കടകൾ അടയ്ക്കാൻ ആവശ്യപ്പെടുകയും ചില കടകൾ അടിച്ചു തകർക്കുകയുമായിരുന്നു. എസ്‌ഡിപിഐ പ്രവർത്തകരുടെ കടകൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് എസ്‌ഡിപിഐ നേതൃത്വത്തിന്‍റെ ആരോപണം.
ആലപ്പുഴയില്‍ ഹര്‍ത്താലിന്‍റെ മറവില്‍ വ്യാപക അക്രമം - alappuzha latest news
തുറന്ന കടകള്‍ ഒരു സംഘം അടപ്പിക്കുകയും ചില കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്‌തു. ആക്രികടയ്ക്ക് ഹർത്താൽ അനുകൂലികൾ തീയിടുകയും ചെയ്‌തു.

ആലപ്പുഴയില്‍ ഹര്‍ത്താലിന്‍റെ മറവില്‍ വ്യാപക അക്രമം
ആലപ്പുഴയില്‍ ഹര്‍ത്താലിന്‍റെ മറവില്‍ വ്യാപക അക്രമം
എസ്‌ഡിപിഐ പ്രവർത്തകനും വയലാർ സ്വദേശിയുമായ മുനീറിന്‍റെ ആക്രികടയ്ക്ക് ഹർത്താൽ അനുകൂലികൾ തീയിട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. ദേശീയപാതയ്ക്ക് സമീപമാണ് സംഘം തീയിട്ടത്. ജില്ലയുടെ പലയിടങ്ങളിലും സമാനമായ രീതിയിൽ സംഘർഷങ്ങളും പ്രകടനങ്ങളും ഹർത്താൽ അനുകൂലികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
Last Updated : Feb 25, 2021, 3:11 PM IST