ആലപ്പുഴ: അമ്പലപ്പുഴ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്‌ണൻ അനുസ്‌മരണം സംഘടിപ്പിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ സംഘടിപ്പിച്ച അനുസ്‌മരണ പരിപാടി ഗജരാജൻ വിജയകൃഷ്‌ണന്‍റെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചനയോടെയാണ് ആരംഭിച്ചത്. തുടർന്ന് പ്രാർഥനയും നടത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ. കവിത അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്‌ണൻ അനുസ്‌മരണം - REMEMBERENCE
ദേവസ്വം ബോർഡിന്‍റെ അനാസ്ഥ മൂലമാണ് വിജയകൃഷ്‌ണൻ മരണപ്പെട്ടതെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് സുഷമാ രാജീവ് പറഞ്ഞു.
ഭക്തജന സമിതി ഭാരവാഹികൾ, ഭക്തജനങ്ങൾ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ദേവസ്വം ബോർഡിന്‍റെ അനാസ്ഥ മൂലമാണ് വിജയകൃഷ്‌ണൻ ചെരിഞ്ഞതെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് സുഷമാ രാജീവ് ആരോപിച്ചു. ആന്തരിക രക്തസ്രാവവും കുടലിലെ പഴുപ്പും മരണത്തിന് കാരണമായി.
ശരിയായ ആഹാരമോ ശുദ്ധമായ വെള്ളമോ ആനയ്ക്ക് ലഭ്യമാക്കിയിരുന്നില്ലെന്നും ആവശ്യമായ പരിപാലനം നൽകിയില്ലെന്നും സുഷമാ രാജീവ് ആരോപിച്ചു. ഭക്തജനങ്ങൾ സംഘടിച്ച് വിജയകൃഷ്‌ണന്‍റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം സമർപ്പിക്കും. വിഷയത്തിൽ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.