ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും സംസ്ഥാന ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി രണ്ട് ലക്ഷത്തി എണ്‍പതിനായിരം പൂമീന്‍ കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിച്ചു.
വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്
വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി രണ്ട് ലക്ഷത്തി എണ്‍പതിനായിരം പൂമീന്‍ കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിച്ചു.
വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്
തണ്ണീര്‍മുക്കം ബോട്ട് ജെട്ടിക്ക് സമീപം നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയതു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിന്ധു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ രമാ മദനന്‍, സുധര്‍മ്മ സന്തോഷ്, ബിനിത മനോജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജെ സെബാസ്റ്റ്യന്‍, സനില്‍നാഥ്, സാനു സുധീന്ദ്രന്‍, രമേശ് ബാബു, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍, കോ-ഓര്‍ഡിനേറ്റര്‍ ബിപിന്‍ സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.