ആലപ്പുഴ: കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കാലത്ത് കുഴൽപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസുകാർക്ക് എവിടെ നിന്നാണ് പണം വരുന്നതെന്ന് അറിയാവുന്നത് കൊണ്ടാണ് ഇക്കാര്യം പറയുന്നത്.
പിടിച്ചുകഴിഞ്ഞാൽ മാത്രമേ അത് കുഴൽപ്പണം ആവുകയുള്ളൂ. മറിച്ചായാൽ തെരഞ്ഞെടുപ്പ് ഫണ്ടെന്ന നിലയിലാവും കണക്കാക്കുക. കോൺഗ്രസിന് പണം കേരളത്തിന് പുറത്തുനിന്നും വന്നു. എഐസിസി നേതൃത്വം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആദ്യം 25 ലക്ഷം നൽകി.
പിന്നീട് പല ഘട്ടങ്ങളിലായി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഓരോ മണ്ഡലത്തിലെ സ്ഥാനാർഥികൾക്കും പണം നൽകി. ഇത്തരത്തിൽ ആകെ 65 ലക്ഷമാണ് ഓരോ സ്ഥാനാർഥിക്കും ലഭിച്ചത്. ഇതൊക്കെ എവിടുന്ന് വന്നതാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.