ആലപ്പുഴ:കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ കൂടെയുള്ളവരുടെ തലയ്ക്കടിച്ച് മുഖ്യമന്ത്രിയെ തളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പക്ഷേ, അടിച്ചടിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസ് എവിടെയെത്തി എന്നാലോചിയ്ക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസ് അതിന്‍റെ ശവക്കല്ലറ പണിതുകൊണ്ടിരിക്കുന്നു: വെള്ളാപ്പള്ളി നടേശൻ - ബിജേപിയുടെ വളർച്ചയെക്കുറിച്ച് വെള്ളാപ്പള്ളി
കോൺഗ്രസിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച് വെള്ളാപ്പള്ളി നടേശൻ. ദേശീയതലത്തിൽ കോൺഗ്രസ് എവിടെയെത്തി എന്നാലോചിക്കണമെന്നും കേരളത്തില്‍ നിന്ന് ജയിച്ച അഞ്ചാറു പേരല്ലാതെ ആരാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുള്ളത് എന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസ് അതിന്‍റെ ശവക്കല്ലറ പണിതുകൊണ്ടിരിക്കുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
കേരളത്തില്‍ നിന്ന് ജയിച്ച അഞ്ചാറു പേരല്ലാതെ ആരാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുള്ളത്. എവിടെയാണ് അവര്‍ക്ക് ഭരണമുള്ളത്. കോണ്‍ഗ്രസ് അതിന്‍റെ ശവക്കല്ലറ പണിതുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒരുമിച്ചെതിര്‍ത്തിട്ടും ബിജെപിയുടെ വളര്‍ച്ച തടയാനാവുന്നില്ലെന്നും, എല്ലാവരും എതിര്‍ത്തിട്ടും ബിജെപി അടിച്ചു കയറുകയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.