ആലപ്പുഴ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് എസ്‌എന്‍ ട്രസ്റ്റ് സ്ഥാപനങ്ങൾ വിട്ടുനല്‍കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ട്രസ്റ്റിന് കീഴിലുള്ള കോളജുകളും ഹോസ്റ്റൽ മുറികളും സർക്കാരിന് വിട്ടുനൽകും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉടൻ നടപ്പിലാക്കും. കേരളത്തിലെ മറ്റേത് സ്വകാര്യ ആശുപതികളേക്കാളും മുമ്പുതന്നെ എസ്എൻ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിൽ എസ്എൻ ട്രസ്റ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ പങ്കാളികളാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭ്യര്‍ഥിച്ചു.
കൊവിഡ് പ്രതിരോധം; എസ്‌എന്‍ ട്രസ്റ്റ് സ്ഥാപനങ്ങൾ വിട്ടുനല്‍കും
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നൽകാൻ എല്ലാ ജനങ്ങളും തയ്യാറാകണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
കൊവിഡിനെ ചെറുക്കാന്‍ എസ്‌എന്‍ ട്രസ്റ്റ് സ്ഥാപനങ്ങൾ വിട്ടുനല്‍കും
കേരളത്തിലെ ജനങ്ങൾക്ക് പെൻഷനും ശമ്പളവും കൊടുക്കാന്‍ മുടക്കുന്ന ചിലവിന് അനുസരിച്ചുള്ള റവന്യൂ വരുമാനം സര്‍ക്കാരിന് ഇപ്പോൾ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ വരുമാനമില്ലാത്തതും ചിലവുകൾ കൂടിയതുമായ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ ആവശ്യപ്പെട്ട സംഭാവനകൾ നൽകാൻ എല്ലാ ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.