കേരളം

kerala

ETV Bharat / state

കേരള കോണ്‍ഗ്രസിനെ പരിഹസിച്ച് വെള്ളാപ്പള്ളി, 'രണ്ടില കീറി താഴെ വീണു' - രണ്ടില കീറി താഴെ വീണു; ജനത്തിന്‍റെ വോട്ട് വച്ച് കേരളാ കോൺഗ്രസ് വിലപേശുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

പാലായില്‍ എല്‍.ഡി.എഫ് അനുകൂല തരംഗമാണ്. എൽ.ഡി.എഫിന്‍റെ പ്രവർത്തനം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ.

രണ്ടില്ല കീറി താഴെ വീണു; ജനത്തിന്‍റെ വോട്ട് വച്ച് കേരളാ കോൺഗ്രസ് വിലപേശുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

By

Published : Sep 13, 2019, 12:17 PM IST

ആലപ്പുഴ:പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെട്ട പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം തകർന്ന് തരിപ്പണമായെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള രാഷ്ട്രീയത്തിൽ നിന്ന് രണ്ടില കീറി താഴെ വീണു. ജനത്തിന്‍റെ വോട്ട് വച്ച് കേരള കോൺഗ്രസ് വിലപേശുകയാണെന്നും മാണി കോൺഗ്രസിന് അപചയം സംഭവിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാലായില്‍ എല്‍.ഡി.എഫ് അനുകൂല തരംഗമാണ്. എൽ.ഡി.എഫിന്‍റെ പ്രവർത്തനം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. കേരള കോൺഗ്രസിന് വിജയം എളുപ്പമല്ല. നിഷ ജോസ്‌ കെ. മാണിയായിരുന്നെങ്കിൽ നല്ല സ്ഥാനാർഥിയാകുമായിരുന്നു. എൻ.ഡി.എ മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നുണ്ടെന്നും പാലായിൽ എസ്.എൻ.ഡി.പി യോഗം പ്രത്യേക നിർദേശം നിൽകിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെക്ക് കേസിൽ രാഷ്‌ട്രീയമില്ലെന്ന് തുഷാർ പറഞ്ഞിട്ടും ശ്രീധരൻപിള്ള ഉണ്ടെന്ന് പറഞ്ഞു. ശ്രീധരൻപിള്ള ഞങ്ങളുടെ കുടുംബത്തോടിത് കാണിക്കരുതായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details