ആലപ്പുഴ:നവോത്ഥാന മൂല്യസംരക്ഷണ സമിതിയില്‍ നിന്ന് പിന്മാറുമെന്ന ഹിന്ദു പാര്‍ലമെന്‍റ് ജനറല്‍ സെക്രട്ടറി സി.പി സുഗതന് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുഗതൻ കടലാസ് പുലിയാണെന്നും അദ്ദേഹം പോയതുകൊണ്ട് നവോഥാന പ്രവർത്തനത്തിന് ഒന്നും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന സംരക്ഷണ സമിതിയുടെ ലക്ഷ്യം ഹിന്ദു ഐക്യമല്ലെന്ന് വെള്ളാപ്പള്ളി - സി.പി സുഗതൻ കടലാസ് പുലി;നവോത്ഥാന പ്രസ്ഥാനം ഹിന്ദുഐക്യം സംരക്ഷിക്കാനല്ലെന്ന് വെള്ളാപ്പള്ളി
ഹിന്ദു പാര്‍ലമെന്‍റ് ജനറല്‍ സെക്രട്ടറി സി.പി സുഗതന് വെളളാപ്പളളി നടേശന്‍റെ മറുപടി
സി.പി സുഗതൻ കടലാസ് പുലി;നവോത്ഥാന പ്രസ്ഥാനം ഹിന്ദുഐക്യം സംരക്ഷിക്കാനല്ലെന്ന് വെള്ളാപ്പള്ളി
നവോത്ഥാന മൂല്യസംരക്ഷണത്തിന് എസ്.എൻ.ഡി.പി ഏതറ്റം വരെയും പോകും. നിലപാടില്ലാത്ത ആളെന്ന വിമർശനം താൻ നേരിടേണ്ടി വന്നത് രാഷ്ട്രീയമില്ലാത്തത് കൊണ്ടാണ്. ഹിന്ദു ഐക്യം സംരക്ഷിക്കാനല്ല നവോത്ഥാന പ്രസ്ഥാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയിൽ നിയമം ഉണ്ടാക്കുമെന്ന് പറഞ്ഞവർ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.